The main purpose of education is to instill in the heart the thought of showing the virtues of compassion, empathy and love to one’s fellow man and to inculcate it deeply. Education teaches us to be forgiving and helpful, especially to the needy, the sick, the ignorant, the miserable, and those with shortcomings and mistakes. “St. Joseph Homes”, led by St. Joseph’s Schools, is a laboratory for application of it. The goal of “St. Joseph Homes” is to change the society, which is enslaved to selfishness.

സെന്റ് ജോസഫ് ഹോംസിന്റെ വിഷൻ

കാരുണ്യം, അനുകമ്പ, സ്നേഹം എന്നീ ഗുണങ്ങൾ സഹജീവികളോട് കാണിക്കണമെന്ന ചിന്ത ഹൃദയത്തിൽ മുളപ്പിക്കുന്നതും, അത് ആഴത്തിൽ പതിപ്പിക്കുന്നതുമാണ് വിദ്യാഭ്യാസത്തിന്റെ പ്രധാനലക്ഷ്യം. പ്രത്യേകിച്ചും അവശരോടും, രോഗികളോടും, അറിവില്ലാത്തവരോടും, ദുഃഖിതരോടും, കുറവുകളും തെറ്റുകളുമുള്ളവരോടും ക്ഷമിക്കുകയും അവരെ സഹായിക്കുകയും ചെയ്യുന്ന മനസിനുടമകളാക്കുവാൻ പഠിപ്പിക്കുന്നതാണ് വിദ്യാഭ്യാസം. അത് വാർത്തികമാക്കാനുള്ള ഒരു ലബോറട്ടറി ആണ് സെന്റ് ജോസഫ് സ്കൂളുകളുടെ നേതൃത്വത്തിലുള്ള “സെന്റ് ജോസഫ് ഹോംസ്”.സ്വാർത്ഥതയുടെയും ഞാൻ ഞാനെന്ന ചിന്താഗതിയുടെയും അടിമകളായ സമൂഹത്തെ മാറ്റിയെടുക്കുകയാണ് “സെന്റ് ജോസഫ് ഹോംസിന്റെ ലക്ഷ്യം”